Spread the love

ന്യൂഡല്‍ഹി: എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിപണിയിൽ ഇത് നടപ്പാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ നീട്ടി.

നവംബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. 2022 ഏപ്രിൽ മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി ഈടാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്‌. ഡീസലിന്‍റെ കാര്യത്തിൽ എക്സൈസ് തീരുവ വർദ്ധനവ് ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. നോൺ-ബയോ ഡീസലിന്‍റെ എക്സൈസ് തീരുവയാണ് വർദ്ധിപ്പിക്കുക.

By newsten