കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കോഴിക്കോട്ടെ കെ പി സി സി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും മാറി നിൽക്കുന്ന കാര്യം അറിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും മാറിനിൽക്കുന്നതെന്നാണ് സൂചന.
അതേസമയം കെ.പി.സി.സി ചിന്തൻ ശിബിരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘടനാ പരിഷ്കാരങ്ങൾ ഉൾപ്പെടെ അഞ്ച് റിപ്പോർട്ടുകളിൽ ഇന്നും നാളെയും നടക്കുന്ന ചിന്തൻ ശിബിരത്തിൽ വിശദമായ ചർച്ച നടന്നേക്കും.