തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഫോൺ ഉൾപ്പെടെ എല്ലാം പരിശോധിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം പറഞ്ഞത്. അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കണമെങ്കിൽ തെളിവുകൾ കൊണ്ടുവരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ബാലഭാസ്കറിന്‍റെ മരണം അപകടമാണെന്നാണ് സിബിഐയുടെ വാദം. ഇത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതിരേയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
അപകടസമയത്ത് ബാലഭാസ്കറിന്‍റെ സുഹൃത്ത് പ്രകാശൻ തമ്പി ഉപയോഗിച്ചിരുന്ന ഫോൺ പിന്നീട് ലഭിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയെ പിന്നീട് ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു. ആ സമയത്ത് ഡിആർഐ ഫോൺ അന്വേഷണത്തിനായി അയച്ചിരുന്നു. എന്നാല്‍ സി.ബി.ഐ. ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഫോണിനെ കുറിച്ച് അന്വേഷണം നടത്തിയില്ല എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.