ലണ്ടന്: യൂറോപ്പ് കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. റെക്കോർഡ് ചൂടിന്റെ ഫലമായി കുറഞ്ഞത് 1,500 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. ഉഷ്ണതരംഗം കാരണം കാട്ടുതീ പടരുകയും നഗരങ്ങളിലെ ജനജീവിതം സ്തംഭിക്കുകയും ചെയ്തു. പോർച്ചുഗലിൽ 1,000 ലധികം ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ ഉഷ്ണതരംഗത്തിന്റെ ഫലമായി പോർച്ചുഗലിൽ ആയിരത്തിലധികം പേർ മരിച്ചിട്ടുണ്ടെന്നും താപനില ഉയരുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. ചരിത്രത്തിലാദ്യമായി ചൊവ്വാഴ്ച യുകെയിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു.