‘ഒരു നീരാളിയെപ്പോലെ ഭീകരൻ’ എന്നാണ് തെക്കുപടിഞ്ഞാറൻ പോർച്ചുഗീസ് നഗരമായ ജിറോണ്ടെയുടെ പ്രാദേശിക പ്രസിഡന്റ് ജീൻ-ലൂക്ക് ഗ്ലെസി യൂറോപ്പിലുടനീളം വീശിയടിച്ച വലിയ ഉഷ്ണതരംഗത്തെ വിശേഷിപ്പിച്ചത്. യൂറോപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു കുളിർ സ്പർശമാണ് മിക്ക ആളുകളുടെയും മനസ്സിൽ ഉണ്ടാവുക. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂറോപ്പിൽ താപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഹിമാനികൾ ഉരുകുന്നു, കാട്ടുതീ പല സ്ഥലങ്ങളിലും ആക്രമിക്കുന്നു. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നു. എന്നാൽ യൂറോപ്പിൽ ഉഷ്ണതരംഗങ്ങളുടെ വ്യാപ്തി കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.