37 ദിവസങ്ങൾക്ക് ശേഷം വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അടിയന്തര പ്രമേയം പ്രതിപക്ഷം തടസപ്പെടുത്തിയെന്നും പ്രതിപക്ഷം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ആക്രമണത്തിൻ്റെ പേരിൽ കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സഭയിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.