ബെര്‍ലിന്‍: 47 വർഷം മുമ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിൻറെ കറുത്ത പാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഓരോ ഇന്ത്യക്കാരൻറെയും ഡിഎന്‍എയില്‍ അടങ്ങിയതാണെന്നും മോദി പറഞ്ഞു.
47 വർഷങ്ങൾക്ക് മുൻപ് ജനാധിപത്യത്തെ കെട്ടിയിടാനും തകർക്കാനും ശ്രമം നടന്നിരുന്നു. ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും മോദി പറഞ്ഞു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജർമ്മനിയിലെത്തിയിട്ടുണ്ട്. നമ്മൾ ഇന്ത്യക്കാർ എവിടെ താമസിച്ചാലും നമ്മുടെ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു. ഇന്ത്യ ജനാധിപത്യത്തിൻറെ മാതാവാണെന്ന് ഓരോ ഇന്ത്യക്കാരനും പറയാമെന്നും അദ്ദേഹം പറഞ്ഞു.