Spread the love

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോം വിട്ട ഏറ്റവും പ്രശസ്തരായ മുഖങ്ങളിൽ ഒരാളാണ് എൽട്ടൺ.

ട്വിറ്ററിലെ പുതിയ മാറ്റങ്ങൾ തെറ്റായ വിവരങ്ങൾ കൈമാറാൻ കാരണമാകുന്നുവെന്ന് ആരോപിച്ചാണ് എൽട്ടൺ ട്വിറ്റർ വിടുന്നത്. ഞാൻ നിങ്ങളുടെ സംഗീതം ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മസ്ക് പറഞ്ഞു.

മസ്കിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കാനി വെസ്റ്റ്, കൈറി ഇര്‍വിങ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ നേരത്തെ ട്വിറ്റർ വിട്ടിരുന്നു.

By newsten