ന്യൂയോർക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് ലോക സമ്പന്നൻ എലോൺ മസ്ക്. ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ബാധ്യത ഏറ്റെടുക്കില്ലെന്ന് മസ്ക് വ്യക്തമാക്കി.
യാത്രാച്ചെലവ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ സേവനങ്ങൾ എന്നീ ഇനങ്ങളിലാണ് കുടിശ്ശിക ഉള്ളത്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ കൂട്ടപ്പിരിച്ച് വിടൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള പുതിയ നീക്കം.