മരട്: തുരുത്തിശ്ശേരി ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സ്കൂൾ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. കൊച്ചുകുട്ടികളും ഒരു നാനിയും ഉൾപ്പെടെ എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നതെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടെയാണ് സംഭവം.
എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയ സ്കൂളിലെ ബസിനു മുകളിലാണ് പോസ്റ്റ് വീണത്. പോസ്റ്റ് അപകടത്തിലായിട്ട് ദിവസങ്ങളായി. നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു. എന്നാൽ, ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ ബസിൽ നിന്ന് ഇറക്കി സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ആർക്കും പരിക്കേറ്റിട്ടില്ല. പോസ്റ്റില്‍ നിന്ന് താഴ്ന്ന് നിന്ന ചാനല്‍ കാബിളില്‍ ബസ്സ് ഉടക്കുകയും പോസ്റ്റ് മറിഞ്ഞ് ബസ്സിന് മുകളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം