കൊളംബോ: തനിക്ക് തിരിച്ചുപോകാൻ ഒരു വീടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ. “എനിക്ക് തിരികെ പോകാൻ ഒരു വീട് പോലുമില്ലാത്തതിനാൽ ഞാൻ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാർ പറയുന്നതിൽ അർത്ഥമില്ല,” പ്രസിഡന്‍റ് പറഞ്ഞു.
നേരത്തെ, സർക്കാരിനെതിരായ ബഹുജന പ്രതിഷേധത്തിനിടെ അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. വിക്രമസിംഗെ ഇതേക്കുറിച്ച് പരാമർശിക്കുകയായിരുന്നു.
“സ്വന്തമായി പോകാൻ ഒരു വീട് പോലുമില്ലാത്ത ഒരാളോട് വീട്ടിലേക്ക് പോകാൻ പറയുന്നതിൽ അർത്ഥമില്ല,”. വേണമെങ്കിൽ വീട് പുനർനിർമിച്ച ശേഷം വീട്ടിലേക്ക് പോകാൻ പ്രതിഷേധക്കാർക്ക് ആവശ്യപ്പെടാമെന്നും ശ്രീലങ്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.