Spread the love

ഷറം എൽ ഷെയ്ഖ് (ഈജിപ്ത്): ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഞായറാഴ്ച ആരംഭിച്ചു. 2015ന് ശേഷമുള്ള എട്ട് വർഷങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ചൂടേറിയതായിരിക്കാം എന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥാ പ്രശ്നങ്ങളുടെ ആഖ്യാനമാണ് റിപ്പോർട്ടെന്ന് ഉച്ചകോടിക്ക് അയച്ച വീഡിയോ സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. വ്യാവസായിക വിപ്ലവം ആരംഭിച്ചതിന് ശേഷം ശരാശരി താപനില 1.15 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

By newsten