Spread the love

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് തവണ പാലും മുട്ടയും നൽകുന്നത്.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓരോ കുട്ടിക്കും ഒരു ഗ്ലാസ് പാൽ വീതം ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ട ലഭിക്കും. അങ്കണവാടികളിൽ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നത്.

By newsten