Spread the love

തിരുവനന്തപുരം : ആർ ട്രീ ഫൗണ്ടേഷൻ നിർധനരായ കിടപ്പിലായ മാതാപിതാക്കളുടെ മക്കൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകും. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, തുടർവിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്ത കോഴ്സിന്റെ രേഖകൾ, രക്ഷിതാക്കളുടെ മെഡിക്കൽ രേഖകൾ എന്നിവ സഹിതം നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കണം.

trreefoundation@gmail.com എന്ന ഇമെയിൽ വഴിയാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. ജൂലൈ 15 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ. കൂടുതൽ വിവരങ്ങൾക്ക്, 9188035450, 8943455543 ബന്ധപ്പെടുക. സ്കോളർഷിപ്പിന്റെ പ്രഖ്യാപനവും ആർ ട്രീ ഫൗണ്ടേഷന്റെ പുതുക്കിയ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.

By newsten