Spread the love

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാർത്ഥന എന്ന കാർഡ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസിക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അറിവില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. നവരാത്രി ദിനത്തിൽ വിദ്യയുടെ ആരാധനയാണ് നടക്കുന്നത്. മഹാനവമി ദിനത്തിൽ വ്രതാനുഷ്ഠാനം നടത്തിയാണ് വിദ്യാർത്ഥികൾ ദേവിയെ ആരാധിക്കുന്നത്. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ മൂന്ന് ദിവസങ്ങളാണ് വിദ്യാദേവിയുടെ ആരാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ. നവരാത്രി സമയത്ത്, അവരവരുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു, അദ്ദേഹം കുറിച്ചു.

By newsten