Spread the love

ഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5,551 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ ആക്ട് പ്രകാരമാണ് നടപടി.

ഏപ്രിലിൽ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കിയത്.  ചൈനീസ് കമ്പനി അനധികൃതമായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണം കടത്തുന്നുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 

രാജ്യത്തിന് പുറത്ത് ഷവോമി ഇന്ത്യ ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റി കണ്ടെത്തി. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. റോയൽറ്റിയുടെ പേരിൽ ഷവോമി ഇന്ത്യ വിദേശത്തേക്ക് പണം അയച്ചതായി ഏപ്രിലിൽ തന്നെ ഇഡി കണ്ടെത്തിയിരുന്നു.

By newsten