Spread the love

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് സോണിയയെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ മാസം 18നാണ് സോണിയയെ ഇഡി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ഇഡി എട്ട് മണിക്കൂറോളമാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്തത്. ബുധനാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

സോണിയാ ഗാന്ധിയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മണി മുതൽ, വിട്ടയക്കുന്നത് വരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ കോണ്‍ഗ്രസ് നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ നടപടി

രാഹുലിനൊപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് വാനിൽ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചു. എന്നാൽ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

By newsten