തിരുവനന്തപുരം: കൂടുതൽ ചർച്ചകൾക്ക് ശേഷം പരിസ്ഥിതി ലോല ഉത്തരവിനെതിരെ കേരളം ഹർജി നൽകും. അനുകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും തേടും. മറ്റ് സംസ്ഥാനങ്ങൾ തേടുന്ന മാര്‍ഗങ്ങളും പരിശോധിക്കും. ന്യൂഡൽഹിയിൽ അഡ്വക്കേറ്റ് ജനറൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ തീരുമാനിച്ചു. തിങ്കളാഴ്ച തന്നെ ഹർജി നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഡൽഹി സന്ദർശന വേളയിൽ പറഞ്ഞിരുന്നു.
എന്നാൽ, അനുകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ആരാഞ്ഞ ശേഷം മാത്രം ഹർജി നൽകിയാൽ മതിയെന്ന് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനായുള്ള ചർച്ചകൾ തുടരും. മറ്റ് സംസ്ഥാനങ്ങൾ തേടുന്ന ഓപ്ഷനുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.