ന്യൂഡല്‍ഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഈ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഭൂകമ്പത്തെ തുടർന്ന് നിരവധി പേർ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡൽഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്. നേപ്പാളില്‍ ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.