മുതിർന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ അവധിയിൽ കഴിയുന്നത്.
എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം ലഭിക്കാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിൽ ഇ.പി. പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന്, ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു വിശദീകരണം. കണ്ണൂരിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.