Spread the love

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ തൊണ്ടിമുതല്‍ നശിപ്പിച്ചു എന്ന കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും തരത്തിൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

താൻ കേസിൽ ഹാജരായില്ലെന്ന വാദം തെറ്റാണെന്നും ആന്‍റണി രാജു പറഞ്ഞു. പ്രത്യക്ഷപ്പെടാത്ത ഒരു പോസ്റ്റിംഗ് പോലുമില്ല. മൂന്ന് തവണയാണ് കേസ് അന്വേഷിച്ചത്. രണ്ട് തവണയും യു.ഡി.എഫ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു അന്വേഷണം. തന്നെ പ്രതിയാക്കാനാവില്ലെന്ന അന്തിമ റിപ്പോർട്ട് അന്വേഷണ ഏജൻസികൾ സമർപ്പിച്ചിട്ടുണ്ട്. ഇന്‍റർപോളും ഫോറൻസിക്കും നടത്തിയ വിശദമായ അന്വേഷണത്തിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് പറയുന്നതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.

“കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ എല്ലാ കാര്യങ്ങളും പറയുന്നതില്‍ പരിമിധിയുണ്ട്. കേസില്‍ ഞാന്‍ ഹാജരായിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് പുറത്ത് പരാമര്‍ശിച്ചത് അദ്ദേഹം പിന്‍വലിക്കണം. ഈ കേസില്‍ ഞാനോ എന്റെ അഭിഭാഷകനോ ഹാജരാകാത്ത ഒരു പോസ്റ്റിങ് പോലുമില്ല. എന്റെ അപേക്ഷ പ്രകാരം ഒരു പോസ്റ്റിങ് പോലും മാറ്റിവച്ചിട്ടില്ല. കാള പെറ്റെന്ന് കേട്ട് അങ്ങയെപ്പോലുള്ളവര്‍ കയറെടുക്കരുത്.” ആന്‍റണി രാജു പറഞ്ഞു

By newsten