Spread the love

മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതർക്ക് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താക്കറെ.

“ഇന്ന് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഞങ്ങൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ആളുകൾ ഞങ്ങളെ വീട്ടിലേക്ക് അയയ്ക്കും. ഇതായിരുന്നു നിങ്ങൾക്ക് ചെയ്യേണ്ടിയിരുന്നതെങ്കിൽ, രണ്ടര വർഷം മുമ്പ് നിങ്ങൾക്ക് ഇത് മാന്യമായി ചെയ്യാൻ കഴിയുമായിരുന്നു. ഇത്രയധികം സംഭവങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല,” ഉദ്ധവ് താക്കറെ പറഞ്ഞു.

‘ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ആർക്കും എടുക്കാനാകില്ല. ചിഹ്നത്തെയല്ല, അത് ആരുടേതെന്നാണ് ജനം നോക്കുക. ഭീഷണികൾ അവഗണിച്ച് ഒപ്പം നിന്ന 16 എംഎൽഎമാരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ രാജ്യത്തെ സമ്പന്നമാക്കുന്നത് സത്യമേവ ജയതേ ആണ്, അസത്യമേവ ജയതേ അല്ല’– ഉദ്ധവ് താക്കറെ പറഞ്ഞു.

By newsten