Spread the love

കാബൂള്‍: ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെതിരെ വിമർശനം പാടില്ലെന്ന് ഉത്തരവിട്ട് താലിബാൻ സർക്കാർ. സർക്കാരിനെ വിമർശിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കുമെന്ന് താലിബാന്‍റെ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്.
താലിബാൻ സർക്കാരിന്റെ ഭാഗമായ പണ്ഡിതൻമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ആംഗ്യത്തിലൂടെയോ വാക്കുകളിലൂടെയോ ആധികാരികതയില്ലാതെ വിമർശിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ്, പരമോന്നത നേതാവ് മുല്ല ഹിബത്തുല്ലാഹ് അഖുന്‍ഡ്‌സാദയുടെ പേരിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും “ശരീഅത്ത് ഉത്തരവാദിത്തം” ആണെന്ന് ഉത്തരവിൽ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.

By newsten