വാഷിങ്ടണ്‍: അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎന്‍എന്‍ ചാനലിനെതിരേ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 47.5 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
2024ലെ തിരഞ്ഞെടുപ്പിൽ താൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഭയന്നാണ് സിഎൻഎൻ തനിക്കെതിരെ പ്രചാരണം നടത്തിയതെന്ന് ഫ്ലോറിഡ ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയില്‍ ട്രംപ് പറഞ്ഞു.
വിശ്വസനീയമായ വാർത്താ സ്രോതസ്സ് എന്ന പ്രശസ്തി ഉപയോഗിച്ച്, സിഎൻഎൻ പ്രചാരണം നടത്തുകയും വായനക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. സിഎൻഎൻ തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാണ് കോടതിയിൽ നൽകിയ 29 പേജുള്ള പരാതിയിൽ ആരോപിക്കുന്നത്. കേസിൽ വിചാരണ വേണമെന്നാണ് ട്രംപിന്‍റെ ആവശ്യം.