കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പൂർണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്.
ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടിമാറ്റേണ്ട സമയമായിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ദിലീപ് ഒരു പ്രതി മാത്രമാണെന്നും കേസ് കോടതിയിൽ ഇരിക്കുകയാണെന്നും ഈ കേസിൽ വിധി വരുമ്പോൾ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആ സമയത്ത് ദിലീപിന്റെ പേര് തന്റെ മനസ്സിൽ നിന്ന് വളരെ പ്രയാസപ്പെട്ട് മുറിച്ചുകളയുമെന്നും രഞ്ജിത്ത് പറഞ്ഞു.