Spread the love

യുവ​ഗായകൻ ഷെയിൽ സാ​ഗർ അന്തരിച്ചു. 22 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ഡൽഹിയിലെ സംഗീതജ്ഞരാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. ബുധനാഴ്ചയാണ് ഷെയിൽ മരിച്ചത്. 

ഡൽഹിയിലെ സംഗീതലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഷെയിൽ സാഗർ. ആലാപനത്തിനുപുറമെ, ഗാനരചനയിലും സാക്സോഫോൺ, പിയാനോ, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങളിലും അദ്ദേഹം മിടുക്കനായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈഫ് ഐ ട്രെയ്ഡ് എന്ന ആൽബത്തിലൂടെ അദ്ദേഹം പ്രശസ്തി നേടി. ബിഫോർ ഇറ്റ് ഗോസ്, സ്റ്റിൽ തുടങ്ങിയ ആൽബങ്ങൾ ഷൈൽ സാഗർ പുറത്തിറക്കിയിരുന്നു.

By newsten