Spread the love

കൊച്ചി: ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെ ദുരിത ജീവിതം പങ്കുവെച്ച ധനലക്ഷ്മിക്ക് സർക്കാർ സഹായം. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വെള്ള റേഷൻ കാർഡാണ് ലഭിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ജി ആർ അനിൽ ഇടപെടുകയും മഞ്ഞ കാർഡ് അനുവദിക്കുകയുമായിരുന്നു

ജൂലൈ 18നാണ് കൊച്ചി ഗാന്ധിനഗർ സ്വദേശിനിയായ ധനലക്ഷ്മിയുടെ ജീവിതം ഫ്ളവേഴ്സ് ഒരു കോടിയിലൂടെ ലോകം അറിയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഓട്ടോ ഓടിക്കുന്നയാളാണ് ധനലക്ഷ്മി. ഓട്ടിസം ബാധിച്ച മകനും മാനസിക രോഗിയായ അമ്മയുമായി ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രണ്ട് മാസമായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ് മഞ്ഞ റേഷൻ കാർഡ് വെള്ള കാർഡായി പുതുക്കി നൽകിയത്. സർക്കാർ ഓഫീസുകളിൽ കയറി പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ധനലക്ഷ്മി പറഞ്ഞിരുന്നു.

“വെള്ള റേഷൻ കാർഡ് ഒന്നുമാറ്റി കിട്ടാൻ എത്ര തവണ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി. പക്ഷേ ഫലം ഇല്ല’- ധനലക്ഷ്മി പറഞ്ഞതിങ്ങനെ. പരിപാടി നേരിട്ട് കണ്ട മന്ത്രി ജി ആർ അനിൽ വിഷയത്തിൽ ഇടപ്പെടുകയും മഞ്ഞ കാർഡ് അനുവദിക്കുകയുമായിരുന്നു.

By newsten