Spread the love

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ അടക്കം ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി ആർഎസ്എസ് രംഗത്തെത്തി.

പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. അത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിലൂടെ, രാജ്യത്തെ വിഭജിക്കാൻ കൂട്ടുനിന്നവരുടെ അതേ ശബ്ദമാണ് കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.  

ആര്‍ എസ് എസിനെ കുറ്റപ്പെടുത്തി കോൺഗ്രസിന് പാപങ്ങൾ കഴുകിക്കളയാമെന്ന് കരുതണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍ എസ് എസിനെ നിരോധിക്കാൻ ശ്രമിക്കുമ്പോഴെല്ലാം കോൺഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആർഎസ്എസ് ജനാധിപത്യത്തിന്‍റെ സംരക്ഷകർ ആണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. 

By newsten