ഡോക്യുമെന്‍ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരേ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് കാളി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ലീന മണിമേഖല പുറത്തിറക്കിയത്. കാളി ദേവി പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ പതാകയുമായി നില്‍ക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരുന്നത്. ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒട്ടേറെപേര്‍ സംവിധായികയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അറസ്റ്റ് ലീന മണിമേഖല എന്ന കാമ്പയിന്‍ ട്വിറ്ററില്‍ സജീവമാകുകയും ചെയ്തു.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര വലതുപക്ഷ സംഘടനയായ ‘ശക്തി സേന ഹിന്ദു മക്കൾ ഇയക്കം’ സ്ഥാപകയായ സരസ്വതിയാണ് അറസ്റ്റിലായത്. ലീനയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
‘കാളി’ പ്രദർശനം ടൊറന്‍റോയിൽ നിർത്തിവെച്ചു