കൊല്‍ക്കത്ത: ബോളിവുഡ് ഗായകൻ കെകെയുടെ (കൃഷ്ണകുമാർ കുന്നത്ത്) പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കെകെയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കെകെയ്ക്ക് ഗുരുതരമായ കരൾ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്തയിലെ എസ്എസ്കെ സർക്കാർ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
നേരത്തെ കെകെയുടെ മരണത്തിൽ കൊൽക്കത്ത പോലീസ് കേസെടുത്തിരുന്നു. ൻയൂ മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.