Spread the love

ന്യൂഡല്‍ഹി: ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം. കേസില്‍ കോടതി ജീവനാംശമായി നിര്‍ദേശിച്ച പ്രതിമാസ തുക 2018 ഏപ്രിലിനുശേഷം ഹര്‍ജിക്കാരന്‍ നല്‍കുന്നില്ലെന്നായിരുന്നു പരാതി.

2,50,000 രൂപ ഭാര്യയ്ക്കും മകള്‍ക്കും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് 2020 ഒക്ടോബറില്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിതാവും യുവതിയും ഏറെ നാളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സംസാരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മകള്‍ക്ക് ഓഗസ്റ്റ് എട്ടിനകം 50,000 രൂപ നല്‍കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.

By newsten