Spread the love

തൃശൂർ: കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ വീണ്ടും തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരടി വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് 1.5 മീറ്റർ ഉയരും. രാത്രിയോടെ മാത്രമേ തമിഴ്നാട്ടിൽ നിന്നുള്ള വെള്ളം പൂർണ്ണമായും ഇവിടേക്ക് എത്തിത്തുടങ്ങൂ. നദിയുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ രാത്രിയാണ് ഷോളയാറിൽ നിന്ന് തമിഴ്നാട് വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. ഇവിടെ നിന്ന് എത്ര വെള്ളം കൂടുതൽ തുറന്നുവിടുമെന്ന് വ്യക്തമല്ല.

നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ നിന്ന് കടലിലേക്ക് പോകുന്ന വെള്ളത്തെ ആശ്രയിച്ചാണ്, ഈ പ്രദേശത്ത് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുക. ഉച്ചവരെ വെള്ളം കടലിലേക്ക് ഒഴുകുന്നു. രാത്രി കടൽ കയറിയാൽ ഇതിന്റെ വേഗം കുറയുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തേക്കു മാത്രമായി പ്രത്യേക സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ടെന്നു കലക്ടർ ഹരിത വി.കുമാർ പറഞ്ഞു.

By newsten