Spread the love

പത്തനംതിട്ട: അവധി ദിവസങ്ങൾ എത്തിയതോടെ ശബരിമലയിൽ ഭക്തരുടെ എണ്ണം വർധിച്ചു. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തുന്നത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറയെ വാഹനങ്ങളാണ്. ഇതേതുടർന്ന് ഇലവുങ്കലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുകയാണ്.

ഇന്നലെ മുതൽ ശബരിമലയിൽ ആരംഭിച്ച ഭക്തരുടെ തിരക്ക് ഇന്നത്തേക്ക് കൂടിവരികയാണെന്നാണ് ഇപ്പോൾ കാണുന്നത്. വെർച്വൽ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ തീർത്ഥാടകർ പുല്ലുമേട്-സത്രം വഴിയും എത്തിത്തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്. 

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾ റോഡിൽ പൊലീസ് തടഞ്ഞു. നിലവിൽ സന്നിധാനത്തുള്ള തീർത്ഥാടകർ മടങ്ങിയെത്തിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കപ്പെടൂ. 

By newsten