100 കോടി വർഷം പഴക്കമുള്ള സൂക്ഷ്മാണുക്കൾ മധ്യ ഓസ്ട്രേലിയയിലെ ഉപ്പ് അവശിഷ്ടങ്ങളിൽ നിർജ്ജീവമായി കിടക്കുകയാണെന്നും അനുകൂലമായ സാഹചര്യങ്ങളിൽ ഉയർന്നേക്കാമെന്നും കണ്ടെത്തി ശാസ്ത്രജ്ഞർ. ഉപ്പ് കല്ലിനുള്ളിലെ മനുഷ്യരുടെ രോമത്തേക്കാൾ ഇടുങ്ങിയ വായു അറകളിലാണ് ഇവ ഉള്ളത്. 100 കോടി വർഷങ്ങൾക്കു മുൻപ് തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകൾ നിലനിന്നിരുന്ന ഭൂമിയുടെ ഉപ്പുനിറഞ്ഞ സമുദ്ര, തടാകപ്രദേശങ്ങളിൽ അവർ ജീവിച്ചിരുന്നിരിക്കാം. സൂക്ഷ്മാണുക്കളെ വഹിക്കുന്നതായി കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ ഉപ്പു സാമ്പിളുകളാണിവ.
ഓസ്ട്രേലിയയിൽ നിന്ന് ശേഖരിച്ച ഉപ്പ് സാമ്പിളുകളിൽ ലൈറ്റ് മൈക്രോസ്കോപ്പി എന്ന നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഈ ഗവേഷണം ഉപ്പുകല്ലുകൾ തകർക്കാതെയും കേടുപാടുകൾ വരുത്താതെയും ചെയ്തു. സാൾട്ട് സ്റ്റോണിലെ ഈ സൂക്ഷ്മകോശ ജീവികൾ ഇന്ന് ജീവനോടെ ഉണ്ടോ എന്ന് ശാസ്ത്രജ്ഞർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഉപ്പ് കല്ലിലുള്ള ചില സൂക്ഷ്മാണുക്കളെ മറ്റ് ചില ശാസ്ത്രജ്ഞർ ജീവസ്സുറ്റതാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, ഇവയും ഉണരാനുള്ള സാധ്യത നിലവിലുണ്ട്.
250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പെർമിയൻ കാലഘട്ടം വരെ ജീവിച്ചിരുന്ന സൂക്ഷ്മാണുക്കളെ ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നിരുന്നാലും, ഈ സ്ഫടികങ്ങളെ നശിപ്പിച്ച് ലവണ കല്ലുകൾക്കുള്ളിലെ വായു അറകളിൽ സ്ഥിതിചെയ്യുന്ന സൂക്ഷ്മാണുക്കളെ ശേഖരിക്കാൻ സിറിഞ്ച് ഉപയോഗിച്ച് പരീക്ഷണം നടത്തി. ഓസ്ട്രേലിയയിലെ പ്രശസ്തമായ ബ്രൗൺ ഫോർമേഷൻ മേഖലയിൽ നിന്നാണ് ശാസ്ത്രജ്ഞർ പഠനത്തിനു ആവശ്യമായ ഉപ്പ് കല്ലുകൾ ശേഖരിച്ചത്. പുരാതന കാലം മുതൽ നിരവധി ഉപ്പ് നിക്ഷേപങ്ങളുണ്ട്. ആൽഗകൾ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കൾ ഇതിനുള്ളിൽ ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.