കാൻപൂർ : ക്ഷേത്രങ്ങളിൽ ഉപയോഗത്തിന് ശേഷം പൂമാലകളും മറ്റും പിറ്റേദിവസം ഉപയോഗശൂന്യമാവുമ്പോൾ അതിൽ നിന്ന് കോടികൾ വരുമാനമുള്ള നേടുകയാണ് ഒരു യുവാവ്.കാൻപൂർ സ്വദേശിയായ അങ്കിത് അഗർവാളാണ് ഫൂൽ അഗർബത്തീസ് എന്ന സംരംഭത്തിന് രൂപം നൽകി നേട്ടങ്ങൾ കൊയ്യുന്നത്.
പൂജകൾക്കും,വിശേഷദിവസങ്ങൾക്കും ശേഷം ക്ഷേത്രങ്ങളിൽ ബാക്കിയാവുന്ന പൂക്കൾ ശേഖരിച്ച്, കൃത്യമായ സംസ്കരണത്തിലൂടെ ഗുണമേന്മയുള്ള ചന്ദനതിരികൾ നിർമ്മിക്കപ്പെടുന്നു.കാൻപൂർ ഐ.ഐ.ടി.യിൽ നിന്നും ബിരുദം നേടിയ അങ്കിത് സ്വന്തമായൊരു സംരംഭമെന്ന ആശയത്തിൽ നിന്നുമാണ് ഫൂൽ അഗർബത്തീസ് എന്ന വിജയസംരഭത്തിലെത്തിയത്.
പരിസരമലിനീകരണം ഒഴിവാകുന്നതോടൊപ്പം നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന മാർഗമെന്ന പേരിലും ശ്രദ്ധ നേടിയ സംരംഭം ഇന്ത്യയിലെ ആദ്യ ബയോമറ്റീരിയൽ സ്റ്റാർട്ടപ്പ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.