Spread the love

സ്പെയിൻ: മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണാണ് അപകടത്തിൽപ്പെട്ടത്. സ്പെയിനിലെ മയോർക്കയിലെ താരത്തിൻ്റെ വീട്ടിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ഒരു കാർ വീടിൻ്റെ ഗേറ്റിൽ ഇടിച്ചുകയറി. അപകടസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. താരത്തിൻ്റെ ഒരു ജീവനക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൻഅറെ മുൻഭാഗം തകർന്നു.

ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ സ്പെയിനിലെത്തിയപ്പോൾ താരം തൻ്റെ കാർ മയോർക്കയിലേക്ക് കൊണ്ടുവന്നിരുന്നു.

By newsten