ജനപക്ഷം നേതാവ് പി.സി. ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. ജോർജിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കെ.ടി ജലീൽ കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപിയുടെയും ക്രൈംബ്രാഞ്ച് എസ്പിയുടെയും നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.