Spread the love

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി സംസ്കൃതത്തിൽ കോവിഡ് മുന്നറിയിപ്പുകൾ ഉണ്ടായിരിക്കും. സംസ്കൃതത്തിലെ കോവിഡ് പ്രോട്ടോക്കോളും വെള്ളിയാഴ്ച മുതൽ വിമാനത്താവളത്തിൽ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ സംസ്കൃത ഭാഷയിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി വാരണാസി വിമാനത്താവളം മാറി.

ബനാറസ് ഹിന്ദു സർവകലാശാലയുമായി സഹകരിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. വാരണാസി പുരാതന കാലം മുതൽ സംസ്കൃതത്തിൻ്റെ കേന്ദ്രമാണ്. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ ആര്യാമ സന്യാൽ പറഞ്ഞു. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് യാത്രക്കാർക്ക് എല്ലാ വിവരങ്ങളും നൽകിയിരുന്നത്.

By newsten