കണ്ണൂർ: എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി നിൽക്കുകയാണ് പൊലീസ്. പ്രതിയെ ഇതുവരെ പിടികൂടാൻ ആയില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു ജയരാജന്റെ പ്രതികരണം .
കട്ടവർക്ക് പിടിച്ചുനിൽക്കാനറിയാമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുകളുമായി ഒരു പരിചയവുമില്ല, നിർമിക്കാനും എറിയാനും അറിയില്ല. സിപിഎമ്മിന്റെ രീതി ആശയപരമായ പ്രതിഷേധമാണ്. ഒരു സാധാരണ ഒരു പൗരൻ എന്ന നിലയിൽ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ജയരാജന് പറഞ്ഞു
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അനുകൂലമായി മുൻ ഡിജിപി ആർ ശ്രീലേഖ നൽകിയ മൊഴി നിയമവിദഗ്ധർ പരിശോധിക്കും. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യും. വിഷയം കോടതിയുടെ പരിഗണനയിലാണ്. ആർക്കും എതിരായോ അനുകൂലമായോ താൻ ഒന്നും പറയുന്നില്ല. പഴയ ഉന്നത ഉദ്യോഗസ്ഥർ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്ന സമയമാണിത്. വിരമിച്ചാൽ അവർ വ്യക്തികളാണെന്നും ജയരാജൻ പറഞ്ഞു.