തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങൾ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. സെക്രട്ടറി മൃദുല കുമാരിയുടെ ഏഴ് ബന്ധുക്കളെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.
പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിയമനങ്ങൾ നടത്തിയതെന്നും ആരോപണമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ നിഴലിലായ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പങ്കും ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കേട്ടിരുന്നു.