വാഷിങ്ടണ്‍: അമേരിക്കയിൽ തുടരെ തുടരെ ഉണ്ടാകുന്ന വെടിവയ്പ്പിനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരങ്ങൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി. കുട്ടികൾ മുതൽ പ്രായമായവർ വരെ വാഷിംഗ്ടണിലെ നാഷണൽ മാളിലേക്കുള്ള റാലിയിൽ പങ്കെടുത്തു.
‘ജനങ്ങളെ രക്ഷിക്കൂ, തോക്കിനെയല്ല’, ‘വിദ്യാലയങ്ങളില്‍ ഭയത്തിന് സ്ഥാനമില്ല’, ‘മതി മതി’ തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍ . 45,000 ലധികം പൂക്കൂടകള്‍
2020 മുതൽ വെടിവയ്പിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി സമരസ്ഥലത്ത് സമർപ്പിച്ചിട്ടുണ്ട്. ‘മാർച്ച് ഫോർ ഔർ ലൈവ്സ്’ എന്ന വിദ്യാർത്ഥി സംഘടനയാണ് റാലിക്ക് ആഹ്വാനം ചെയ്തത്.
ബഫല്ലോ സിറ്റിയിലും ഉവാൾഡെയിലും അടുത്തിടെ നടന്ന കൂട്ടക്കൊലകൾ തോക്കുകൾ നിയന്ത്രിക്കാൻ ഒരു നിയമം വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ബഫല്ലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവയ്പിൽ 10 ആഫ്രിക്കൻ-അമേരിക്കക്കാർ കൊല്ലപ്പെട്ടു. ടെക്സാസിലെ ഉവാൾഡയിലെ ഒരു പ്രൈമറി സ്കൂളിലാണ് ആക്രമണം നടന്നത്. 19 കുട്ടികൾ ക്കും രണ്ട് അധ്യാപകർക്കും ജീവൻ നഷ്ടമായി. രണ്ട് കേസുകളിലും അക്രമികൾ കൗമാരപ്രായക്കാരായിരുന്നു.