ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ട് നീണ്ട ആസൂത്രണത്തിനും ചർച്ചകൾക്കും ശേഷം, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയായ സ്ക്വയർ കിലോമീറ്റർ അറേയുടെ (എസ്.കെ.എ) നിർമ്മാണം ആരംഭിച്ചു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി സ്ഥാപിക്കുന്ന ലക്ഷക്കണക്കിന് ആന്‍റിനകൾ ചേർന്നതാണ് ഇത്. മറ്റ് 12 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പദ്ധതിയുടെ നിർമ്മാണ പങ്കാളിയാണ്.
ബഹിരാകാശ വസ്തുക്കൾ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ദൂരദര്‍ശിനിയുടെ ദൗത്യം. ഈ തരംഗങ്ങളുടെ നിരീക്ഷണം ക്ഷീരപഥം എങ്ങനെ രൂപപ്പെടുന്നു, ഇരുണ്ട ദ്രവ്യത്തിന്‍റെ സ്വഭാവം എന്താണ് തുടങ്ങിയ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതപ്പെടുന്നു.
ദൂരദർശിനിയുടെ നിർമ്മാണം ഘട്ടം ഘട്ടമായായിരിക്കും. ആദ്യ ഘട്ടം 2028 ഓടെ പൂർത്തിയാകും. ആദ്യ ഘട്ടത്തിന്‍റെ ചെലവ് 140 കോടി ഡോളറാണ് (ഏകദേശം 11,448 കോടി രൂപ).