തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതോടെ പ്രചാരണ ജാഥ എൽ.ഡി.എഫ് ഉപേക്ഷിച്ചു. ജാഥ നാളെ രാവിലെ തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. വർക്കലയിൽ ജാഥ ഉദ്ഘാടനം ചെയ്തിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽ.ഡി.എഫിന്‍റെ പ്രചാരണ ജാഥ. തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം 140-ാം ദിവസത്തിലേക്ക് കടന്ന ഇന്നാണ് സമവായത്തിലെത്തിയത്. സമരസമിതി മുഖ്യമന്ത്രിയെ കണ്ടതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്തതായി സമരസമിതി അറിയിച്ചു.
കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായിട്ടുണ്ട്. തീരശോഷണത്തില്‍ സമരസമിതിയുമായി വിദഗ്ധസമിതി ചര്‍ച്ച നടത്തും. സമരസമിതിയും തീരശോഷണം പഠിക്കാന്‍ വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.