ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ പത്രിക സമർപ്പിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളോടെയാണ് തരൂർ പത്രിക സമർപ്പിക്കാനെത്തിയത്. പാർട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും പാർട്ടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂർ പ്രകടനപത്രികയിൽ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരമെന്നും തരൂർ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ, ജാർഖണ്ഡ് നേതാവ് കെ എൻ ത്രിപാഠി എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ക്കായി പോരാടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കൾക്കൊപ്പമാണ് ഖാര്‍ഗെ എത്തിയത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് രാജിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.