Spread the love

മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. കോണ്‍ഗ്രസ് സേവാദള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാര്‍ പാണ്ഡെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് നാന്ദേഡിലേയ്ക്ക് ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാന്‍ പോയതായിരുന്നു കൃഷ്ണകുമാര്‍ പാണ്ഡെ. യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ദിഗ്വിജയ് സിങ്, സേവാദള്‍ ദേശീയ പ്രസിഡന്റ് ലാല്‍ജി ദേശായി, എച്ച്.കെ പാട്ടീല്‍, നാനാ പടോലെ, അശോക് ചവാന്‍, ബാലാസാഹേബ് തൊറാട്ട്, സന്ദേശ് സിംഗാല്‍ക്കര്‍, മഹേന്ദ്ര സിങ് വോറ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.

By newsten