കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരു മുന്നണിയായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവലിന്റെ പക്ഷികളാണ്. ബി.ജെ.പിക്ക് ബദലാകാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് ആരോപിച്ചു. കേരളത്തിന്റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഇരുപാർട്ടികൾക്കും ഒരേ മനസ്സാണ്.
കോൺഗ്രസും ബി.ജെ.പിയും പലപ്പോഴും പരസ്പര ധാരണയോടെയാണ് കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്ന് ഇരുപാർട്ടികളും സമ്മതിച്ചു. നേതാക്കളുടെ ആർഎസ്എസ് ബന്ധത്തിന്റെ തെളിവ് പരസ്പര സഹകരണത്തിന്റെ തെളിവാണെന്നും പി രാജീവ് പറഞ്ഞു.