ശ്രീനഗര്‍: കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനം നടക്കുന്നതായി റിപ്പോർട്ട്. 1990കളിലെ സ്ഥിതിയേക്കാൾ മോശമാണ് കശ്മീരിലെ സ്ഥിതിയെന്നും പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴിൽ പുനരധിവസിപ്പിച്ച കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
30-40 കുടുംബങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീനഗർ വിട്ടതായാണ് കരുതുന്നതെന്ന് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിലുള്ള ഒരു ജീവനക്കാരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിഭ്രാന്തരായ നിരവധി ജീവനക്കാർ ഇപ്പോൾ താഴ്വരയിലെ തീവ്രവാദ ആക്രമണങ്ങളുടെ വഷളായ അവസ്ഥ ഉയർത്തിക്കാട്ടുന്നു.
“ഇന്നത്തെ കശ്മീർ 1990കളിൽ ഉണ്ടായിരുന്നതിനേക്കാൾ അപകടകരമാണ്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നമ്മുടെ ജനങ്ങളെ എന്തിനാണ് കോളനികളിൽ പൂട്ടിയിട്ടിരിക്കുന്നത് എന്നതാണ്. എന്തുകൊണ്ടാണ് സർക്കാർ അവരുടെ പരാജയം മറച്ചുവയ്ക്കുന്നത്?” ജീവനക്കാരൻ ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥർ സുരക്ഷിതരല്ലെങ്കിൽ, പൗരൻമാർ എങ്ങനെ സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.