Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ എന്തൊക്കെയാണെന്നും അവയ്ക്കായി എങ്ങനെ അപേക്ഷിക്കണമെന്നും ഒരു കുടുംബത്തിലെ ഒരംഗത്തെയെങ്കിലും ബോധവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്കിലെ പൂവാര്‍ വില്ലേജ് ഓഫീസ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടമായി നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശവാസികൾക്ക് പട്ടയം ലഭ്യമാക്കാൻ ശ്രമിക്കും. ഭൂരഹിത കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഏകീകൃത തണ്ടപ്പേര്‍ വരുന്നതോടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന വസ്തുക്കൾ അർഹരായ ആളുകൾക്ക് നൽകാൻ കഴിയും. എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യമാക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ ശേഷിക്കുന്ന വില്ലേജ് ഓഫീസുകളും ഘട്ടം ഘട്ടമായി സ്മാർട്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിലെ ഭൂരഹിതരായ 30 പേർക്ക് മന്ത്രി പട്ടയവും വിതരണം ചെയ്തു.

By newsten