പീഡന പരാതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിസി ജോർജ്ജ് പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതിയാണ് പരാതിക്കാരി നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ വിശ്വാസ്യത ഇല്ലാത്തയാളാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു
ഇത് രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ്. തനിക്ക് അസുഖമാണെന്നും ജയിലിൽ അടയ്ക്കരുതെന്നും പി.സി.ജോർജ് പറഞ്ഞു. പി.സി ജോർജിന് ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു. മതവിദ്വേഷം ആളിക്കത്തിക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ് പ്രതി. കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച വ്യക്തിയാണ് ഇയാൾ. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും.
സോളാർ കേസിലെ പ്രതികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. അതേസമയം, വൃത്തികെട്ട പണിയൊന്നും കാണിച്ചിട്ടില്ലെന്ന് പിസി ജോർജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.