Spread the love

തിരുവനന്തപുരം: മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ, ആഭ്യന്തര സെക്രട്ടറിയും നിയമസെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ചർച്ചയ്ക്ക് ശേഷം ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ചർച്ചകളെ സ്വാഗതം ചെയ്ത യാക്കോബായ സഭ കോടതി വിധിയിലൂടെ ശാശത്വ പരിഹാരം കാണാൻ കഴിയില്ലെന്നും പറഞ്ഞു.

ഇന്ന് നടന്ന ചർച്ചയിലും ഹിതപരിശോധന വേണമെന്ന ആവശ്യം യാക്കോബായ സഭ ഉന്നയിച്ചു. കോതമംഗലം ഉൾപ്പെടെയുള്ള പള്ളികളിൽ തർക്കത്തെ തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 

By newsten